Thursday, July 19, 2007

''കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചാല്‍ എന്തും പറയാമെന്നാണോ?

''കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചാല്‍ എന്തും പറയാമെന്നാണോ? പിണറായി വിജയന്‍



''കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചാല്‍ എന്തും പറയാമെന്നാണോ? അങ്ങനെ പറയുന്ന ഗോപാലകൃഷ്ണനെ പത്രാധിപരായി കാണാനാവുന്നില്ല. അത്രമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. കൂടുതല്‍ പറയാനാവുമെങ്കിലും ഞാനതിന് മുതിരുന്നില്ല'' _ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച പറഞ്ഞു. സി. പി. എം. വഞ്ചിയൂര്‍ ഏര്യാ സമിതി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം 'മാതൃഭൂമി'ക്കും . 'മാധ്യമം', 'മലയാള മനോരമ' തുടങ്ങിയ പത്രങള്ക്കുമെതിരെ ആഞടിച്ചത്
''എന്റെ കോഴിക്കോട് പ്രസംഗത്തെക്കുറിച്ച് അങ്ങനെ പറയാന്‍ പാടുണ്ടോ എന്ന് ചിലരെല്ലാം ചോദിച്ചു. പിന്നെങ്ങനെ പറയണം? മാതൃഭൂമി നിരീക്ഷകന്‍ ഗോപാലകൃഷ്ണനാണെന്ന് എല്ലാവര്‍ക്കുമറിയാം. സി. പി. എം. നേതൃത്വം കത്തി, വടി തുടങ്ങിയതിന്റെയെല്ലാം വഴിയേ സഞ്ചരിക്കുന്നു എന്നണ് അദ്ദേഹം പറയുന്നത്. ഇ. പി. ജയരാന്റെ കാര്യത്തിലെന്താണ് സംഭവിച്ചത്? കത്തിയല്ല തോക്കായിരുന്നു. ഒരുപാട് തരത്തിലുള്ള മാരകായുധങ്ങളാണ് പി. ജയരാജനെതിരെ ഉപയോഗിച്ചത്. അപ്പോള്‍ എഴുതിയ ഗോപാലകൃഷ്ണനോട് പറഞ്ഞു, കത്തികണ്ടാല്‍ ഓടിപ്പോകുന്നവരല്ല ഞങ്ങളെന്ന്. ഒരു കത്തിക്കും ഞങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല. അതുകൊണ്ടാ ചോദിച്ചത് താനേതുനാട്ടുകാരനാണെന്ന്. ഈ നാട്ടിലാണ് ജീവിച്ചതെങ്കില്‍ സി. പി. എം. നേതാക്കള്‍ ഏതുവഴിയിലൂടെ കടന്നുവന്നവരാണെന്ന് അറിയുമായിരുന്നു'' _ സി. പി. എം. സെക്രട്ടറി പറഞ്ഞു.
ആരു കേട്ടാലും കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്ന രീതിയിലുള്ള പ്രചാരം അഴിച്ചുവിട്ട പത്രമാണ് മാതൃഭൂമിയെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ''മാതൃഭൂമി കമ്മ്യൂണിസ്റ്റുകാരെ സഹായിച്ച പത്രമെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നു. ഈ പാര്‍ട്ടിയെ തകര്‍ക്കാനല്ലാതെ ആ പത്രം ശ്രമിച്ചിട്ടുണ്ടോ? എല്ലാത്തിലും കമ്മ്യൂണിസ്റ്റുകാരെ വികൃതമായി ചിത്രീകരിക്കാനായിരുന്നു ശ്രമം. പണ്ട് നാട്ടില്‍ കടുത്ത ക്ഷാമമുണ്ടായി. അക്കാലത്ത് ആലപ്പറമ്പ് നമ്പീശന്റെ അറയില്‍ നെല്ല് പൂഴ്ത്തിവെച്ചിരിക്കുന്നതായി വിവരം ലഭിച്ച കമ്മ്യൂണിസ്റ്റുകാര്‍ അത് പിടിച്ചെടുത്ത് നാട്ടുകാര്‍ക്ക് വിതരണം ചെയ്തു. അതിനു മാതൃഭൂമി എഴുതിയത് വീട്ടിലെ സ്ത്രീകളെ ആക്രമിച്ചു എന്നാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് വേണ്ടി എല്ലാ രീതിയിലുള്ള മഞ്ഞത്തരവും അവര്‍ കാണിക്കും.

No comments: