Sunday, July 01, 2007

ദുബായില്‍ വാഹനം ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌.

ദുബായില്‍ വാഹനം ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌.ദുബായില്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇന്നു മുതലാണ്‌ ഇവിടെ റോഡ്‌ ടോള്‍ സമ്പ്രദായം നിലവില്‍ വരുന്നത്‌.
പ്രധാന റോഡുകളില്‍ ടോള്‍ ഗൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.ശൈഖ്‌ സൈദ്‌ റോഡില്‍ എമിറേറ്റ്‌ മാളിന്ന് സമീപവും അല്‍ ഗരൂദ്‌ ബ്രിഡ്‌ജിന്ന് സമീപവുമാണ്‌ രണ്ട്‌ ടോള്‍ ഗൈറ്റുകളുള്ളത്‌.

ഇതിലൂടേ കടന്നുപോകുന്ന വാഹനങ്ങളുടെ മുന്‍വശത്ത്‌ ഗ്ലാസ്സില്‍ ഒട്ടിച്ചിട്ടുള്ള പ്രിപൈഡ്‌ സാലിക്‌ കാര്‍ഡില്‍ നിന്ന് ഓരോ പ്രവശ്യവും ഓട്ടമെറ്റിക്കായി 4 ദിര്‍ഹവീതം കട്ട്‌ചെയ്തുകൊണ്ടിരിക്കും. സഅലിക്‌ പ്രിപൈഡ്‌ കാര്‍ഡ്‌ എടുക്കാത്തവര്‍ കടുത്തഫൈന്‍ കൊടുക്കേണ്ടതായും വരും. ഇതിലൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ല.
pls watch Education video.
http://www.salik.ae/english/downloadable_information.aspx?head=downloadable_information#

6 comments:

ജനശക്തി ന്യൂസ്‌ said...

ദുബായില്‍ വാഹനം ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്‌.

ദുബായില്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക ഇന്നു മുതലാണ്‌ ഇവിടെ റോഡ്‌ ടോള്‍ സമ്പ്രദായം നിലവില്‍ വരുന്നത്‌. പ്രധാന റോഡുകളില്‍ ടോള്‍ ഗൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.ശൈഖ്‌ സൈദ്‌ റോഡില്‍ എമിറേറ്റ്‌ മാളിന്ന് സമീപവും അല്‍ ഗരൂദ്‌ ബ്രിഡ്‌ജിന്ന് സമീപവുമാണ്‌ രണ്ട്‌ ടോള്‍ ഗൈറ്റുകളുള്ളത്‌.ഇതിലൂടേ കടന്നുപോകുന്ന വാഹനങ്ങളുടെ മുന്‍വശത്ത്‌ ഗ്ലാസ്സില്‍ ഒട്ടിച്ചിട്ടുള്ള പ്രിപൈഡ്‌ സാലിക്‌ കാര്‍ഡില്‍ നിന്ന് ഓരോ പ്രവശ്യവും ഓട്ടമെറ്റിക്കായി 4 ദിര്‍ഹവീതം കട്ട്‌ചെയ്തുകൊണ്ടിരിക്കും. സഅലിക്‌ പ്രിപൈഡ്‌ കാര്‍ഡ്‌ എടുക്കാത്തവര്‍ കടുത്തഫൈന്‍ കൊടുക്കേണ്ടതായും വരും. ഇതിലൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ല.

അഞ്ചല്‍കാരന്‍ said...

ഒരു ഏകാംഗ പ്രതിഷേധം:
സാലിക് എടുക്കുന്നില്ല. ഗര്‍ഹൂദ് പാലത്തിലും എമിരേറ്റ്സ് മാളിനു മുന്‍‌വശവും പോകാതെ ഈ നാട്ടില്‍ ജീവിക്കാനൊക്കുമോ എന്ന് നോക്കട്ടെ.
ഒരു തവണ ജബല്‍ ആലിയില്‍ പോയിട്ട് തിരിച്ചു വരാന്‍ പതിനാറ് ദിര്‍ഹം ചുങ്കമായിട്ടൊടുക്കേണ്ടി വരുന്ന നിയമത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. അതിനാല്‍ ഇന്ന് രാവിലെ ശപധം ചെയ്തു, ഗര്‍ഹൂദ് പാലവും എമിരേറ്റ്സ് മാളിനു മുന്നിലുള്ള റോഡും ബഹിഷ്കരിക്കാന്‍.

മക്തൂം ബ്രിഡ്ജ്, ഷിന്റാഗാ ടണല്‍, ബുസിനസ് ബേ, ഗര്‍ഹൂദിലെ പുതിയ ഫ്ലോട്ടിംഗ് ബ്രിഡ്ജ്, എമിരേറ്റ്സ് റോഡ് ഇത്രയും സ്ഥലത്തും കൂടി ടോള്‍ വന്നാല്‍ പിന്നെ നാട്ടിലേക്ക് മടങ്ങാനും തീരുമാനമായി. മാസം എണ്ണി ചുട്ട് കിട്ടുന്നതെല്ലാം കൂടി ചുങ്കം കൊടുക്കാനണെങ്കില്‍ പിന്നെന്തു ചെയ്യാന്‍ കഴിയും.

ഉറുമ്പ്‌ /ANT said...

പ്രധിഷേധം നന്നായി. പക്ഷെ, ഈ പരഞയാള്‍........ ദുബായീലെ റോഡായ റോഡെല്ലാം ചുങ്കം പിരിക്കാന്‍ തുടങ്ങിയാലും ഇവിടെത്തന്നെ കാണും.......റോമാക്കാരന്‍‌റ്റെ നാട്ടില്‍ റോമാക്കാരനെപോലെ..................

ജനശക്തി ന്യൂസ്‌ said...

അഞ്ചല്‍കാരന്‍ ശപഥം നല്ലതുതന്നെ. വെറുതെ എന്തിനാണ്‌ ഫൈന്‍ കൊടുക്കുമെന്ന് വാശിപിറ്റിക്കുന്നത്‌. ചിലസമയങ്ങളില്‍ പോലീസ്‌ വന്ന് ആളുകളെ വഴിതെറ്റിക്കുന്ന പതിവ്‌ താങ്കള്‍ക്കും അറിയാവുന്നതാണല്ലോ.ടോള്‍ ഗയിറ്റിലൂടെ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക പോലീസ്‌ വഴിതെറ്റിക്കുമ്പോള്‍ പോകേണ്ടിവരുകയാണെങ്കില്‍ ഫൈന്‍ കൊടുക്കാതിരിക്കാന്‍ ഒരു സാലിക്‌ സ്റ്റിക്കര്‍ കരുതി വെയ്ക്കുക. ടോള്‍ ഗൈറ്റ്‌ വെച്ചിട്ടും തിരക്കിന്ന് യാതൊരു കുറവും ഇല്ല. ടോളും കൊടുത്ത്‌ ഷാര്‍ജക്ക്‌ പോകുന്നവരുടെ കാര്യമാണ്‌ ഏറെ കഷ്‌ടം.

Kaippally കൈപ്പള്ളി said...

നമ്മുടെ പരിപാടിയെല്ലം ഷാര്‍ജ്ജ മഹാനഗരത്തിലും അജ്മാന്‍ ഗ്രാമത്തിലും ആയതിനാല്‍ വലിയ പ്രശ്നം ഒന്നും ഇല്ല

ഒരു വണ്ടിക്ക് (pickupനു) മാത്രം ഒരു 100 ദിര്ഹം മുടക്കി ഒരു sticker വാങ്ങി. മറ്റു വണ്ടികള്‍കൊന്നും വാങ്ങിയില്ല. ഇന്ന് garhood പാലത്തില്‍ കയറിയില്ല. business bay പാലം വഴി പോയി.

അഞ്ചല്‍കാരന്‍ said...

“സാലി” ഇക്ക ഇല്ലാതെ ഇന്ന് ജബലാലിയില്‍ പോയിട്ട് തിരിച്ചു വന്നു. ഷെയ്ക് സെയ്ദ് റോഡില്‍ കൂടി തന്നാ പോയത്. ബുസ്നസ് ബേ വഴി കയറി. ഗര്‍ഹൂദ് എന്നേ ഒഴിവാക്കിയിരുന്നു. അതൊരു പുതിയ ശീലമല്ലാത്തോണ്ട് ഒന്നും തോന്നിയില്ല.

ഗര്‍ഹൂദ് പാലം പുതിയ പരിഷ്കാരത്തിന് ശേഷം എങ്ങിനെയുണ്ടെന്ന് ഒന്നു കാണാന്‍ പൂതിയായി. രാത്രി റാഷ്ദിയയിലേക്ക് പോകുന്ന പാലത്തില്‍ കയറി നോക്കി. ഒരു മാറ്റവും ഇല്ല. ട്രാഫിക്ക് പഴയത് പോലെ തന്നെ. അദ്ഭുതപെടുത്തിയത് മറ്റൊന്നാണ്. പാലം കടന്ന് പോകുന്ന നല്ലൊരു ഭാഗം വാഹനങ്ങള്‍ക്കും സാലിക് സ്റ്റിക്കറൊന്നുമില്ല. അതെന്താണെന്ന് മനസ്സിലായില്ല.

ഇനി എല്ലാരും “മുഖാലിഫ” കൊടുക്കാന്‍ തീരുമാനിച്ചോ എന്തോ. അതോ അറിയാത്തതാണോ?. എന്തായാലും അറിയാത്ത പിള്ള “മുഖാലിഫ” കിട്ടുമ്പോള്‍ അറിയുമെന്നാണല്ലോ പ്രവാസ പ്രമാണം.

ഓ.ടോ: വേഡ് വേരി വല്ലാതെ വലക്കുന്നു.