Sunday, April 29, 2007

കൈയേറിയ ഭൂമി പിടിച്ചെടുക്കും. മുഖ്യമന്ത്രി.

കൈയേറിയ ഭൂമി പിടിച്ചെടുക്കും.

മുഖ്യമന്ത്രി.




മുന്നാര്‍ മേഖലയിലെ കൈയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.റെവന്യു പ്രിന്‍സിപ്പല്‍ സിക്രട്ടറി നിവേദിത പി ഹരന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തുമെന്നും കൈയേറ്റ മേഖലകള്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു

കേരളത്തിന്റെ മണ്ണും നദികളും പര്‍വ്വതങ്ങളും പാറക്കല്ലുകളും സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ചുമതല ഭംഗിയായി നിര്‍വഹിക്കും.

അനധികൃത നിര്‍മ്മഅണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ എത്രയും പെട്ടെന്ന് ഒഴിയണം അല്ലെങ്കില്‍ സര്‍ക്കാര്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച്‌ അവ പൊതുസ്വത്താക്കി മാറ്റും

No comments: