Sunday, December 31, 2006

പുതുവര്‍ഷം ശാന്തിയും സമാധാനവും പുലരട്ടെ

പുതുവര്‍ഷം ശാന്തിയും സമാധാനവും പുലരട്ടെ


പുതുവര്‍ഷം പുലരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കുന്നു. പുതുവര്‍ഷപ്പുലരിയുടെ പൊന്‍വെളിച്ചം കാണാന്‍ ജാലകത്തിന്നടുത്ത്‌ ആകാംക്ഷയോടെ കാത്തിരുന്ന ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ടാണ്‌ അമേരിക്കന്‍ സാമ്രാജിത്ത ശക്തികളുടെ കളിപ്പാവയായ ഇറാഖ്‌ ഗവണ്മെണ്ട്‌ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിരിക്കുന്നത്‌.
ലോക ജനതയുടെ വികാരത്തെ അപ്പാടെ അവഗണിച്ചുകൊണ്ടുള്ള ഈ ക്രുരകൃത്യം അമേരിക്കക്ക്‌ എതിരായ വികാരം കൂടുതല്‍ ആളിക്കത്തിക്കാന്‍ മാത്രമെ ഇടയാക്കു. മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലീം ജനത സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം വിളിച്ചോതുന്ന ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ സദ്ദാമിനെ ബലികൊടുത്തത്‌ അടങ്ങാത്ത പ്രതിഷേധം മുസ്ലിം ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നു. സാമ്രാജിത്ത കിങ്കരന്മാരെ ലോകത്തിന്റെ സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലായെന്ന് പ്രതിജ്ഞ ഈ പുതുവര്‍ഷത്തില്‍ എടുക്കേണ്ടിയിരിക്കുന്നു .
എന്നും പരാജയങ്ങളിലും ദുരിതങ്ങളിലും വേദനകളിലും മനഷ്യരെ അടിപതറാതെ മുന്നോട്ടു നീങ്ങാന്‍ സഹായിക്കുന്നതു നാളെയെക്കുറിചൂള്ള ശുഭപ്രതിക്ഷകളാണ്‌.

2007 എല്ലാവര്‍ക്കും അവരുടെ അനുഗ്രഹങ്ങളും പ്രതിക്ഷകളും സഫലമായി തീരട്ടെയെന്നും ലോകത്ത്‌ ശാന്തിയും സമാധാനവും ഐശ്വര്യവും പുലരട്ടെയെന്നും മനുഷ്യമനസ്സുകളില്‍ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിന്റെയും പുതുനാമ്പുകള്‍ കിളിര്‍ക്കട്ടെയെന്നും ആത്മാര്‍ത്ഥമായി നമുക്ക്‌ ആശിക്കാം ആശംസിക്കാം.

2006ലും ലോകസമാധാനത്തിന്ന് ഭീഷണിയായിരുന്നത്‌ സാമ്രാജിത്തശക്തികളുടെ ആയുധബലംകൊണ്ട്‌ സ്വതന്ത്ര്യരാഷ്ടങ്ങളില്‍ അധിനിവേശം നടത്തിക്കൊണ്ടുള്ള അടിച്ചമര്‍ത്തലുകളും, ഭികരവാദികളുടെ നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന ക്രൂരമായ ഭീകരാക്രമങ്ങളുമാണ്‌.അമേരിക്കയടക്കം സമ്പത്തിലും ആയുധശക്തിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങലില്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ആഘോഷതിമിര്‍പ്പോടെ ജനങ്ങള്‍ ആട്ടും പാട്ടുമായി ആര്‍ത്തുല്ലസിക്കുമ്പോള്‍ അമേരിക്കന്‍ ഭരണകൂടം ഉപരോധവും അധിനിവേശവും പട്ടാളഭീകരതയും കൊണ്ട്‌ തല്ലിത്തകര്‍ത്ത ഇറാഖിലെ കുട്ടികളും സ്ത്രികളും വൃദ്ധന്മാരും അടങ്ങുന്ന ജനലക്ഷങ്ങള്‍ കണ്ണീരും കയ്യുമായി ലോകമനസാക്ഷിക്കു മുന്നില്‍ നീതിക്കുവേണ്ടി സമാധാനത്തിന്നുവേണ്ടി കേഴുന്ന കാഴ്ച ഹൃദയഭേദകമാണ്‌.
എന്നാല്‍ സദ്ദാമിന്റെ ഏകപക്ഷിയമായ വധം ഇറാഖിന്റെയും ലോകത്തിന്റെയും സമാധാന മോഹത്തെയാകെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്‌.


ഇറാഖ്‌ ലോകസമാധാനത്തിന്ന് ഭീഷണിയാണെന്നും ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള മാരാകായുധങ്ങളുടെ കൂമ്പാരമാണവിടെയെന്നും കള്ളപ്രചരണം നടത്തിയാണ്‌ അമേരിക്കയും അവരുടെ സഖ്യ സാമ്രാജ്യത്ത ശക്തികളും ഇറാഖിനെയാകെ തല്ലിത്തകര്‍ത്ത്‌ തരിപ്പണമാക്കിയതും ലക്ഷക്കണക്കിന്നാളുകളെ കൊന്നൊടുക്കിയതും. ഇന്ന് വാശിയൊടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നതും.
ഇന്ന് ലോകമന:സാക്ഷിയുട്‌എ രോദനമായി സാമ്രാജിത്ത വിരുദ്ധപോരാട്ടത്തിന്റെ കേന്ദ്രമായി ഇറാഖ്‌ മാറിയിക്കുന്നു.
ഈ പുതുവര്‍ഷപ്പുലരിയിലും അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ ഇറാഖില്‍ കാട്ടിക്കുട്ടുന്ന ക്രുരത കണ്ടില്ലയെന്ന് നടിക്കാന്‍ മന:സാക്ഷിയുള്ള മനുഷ്യര്‍ക്ക്‌ ആര്‍ക്കും സാധ്യമല്ല.
ഒരു കാലത്ത്‌ സര്‍വ്വപ്രതാപത്തിന്റെയും ഐശ്ചര്യത്തിന്റെയും ആഹ്ലാദത്തിന്റെയും വിളനിലമായിരുന്ന ഇറാഖിന്ന് പട്ടിണിയുടെയും ആക്രമണത്തിന്റെയും രക്തരൂക്ഷിതമായ ആഭ്യന്തരകലാപത്തിന്റെയും കലുഷിതമായ അന്തരീക്ഷമാണിന്ന്.
നിരപരാധികളായ സ്ത്രികളെയും കുട്ടികളെയും പുരുഷന്മാരെയും അമേരിക്കന്‍ സൈന്യം ഭികരമായി അക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമാണ്‌. ദിനം പ്രതി നൂറുകണക്കിന്നാളുകളാണവിടെ മരിച്ചു വീഴുന്നത്‌.
ഇറാഖിലെ അധിനിവേശത്തിന്നെതിരെ ശബ്ദിക്കുന്ന എല്ലാവരേയും കൊന്നൊടുക്കുകയെന്നതാണ്‌ അമേരിക്കയുടെ ഇന്നത്തെ ദൗത്യമെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ഇറാഖിലെ മുന്‍ ഭരണാധികാരിയെ ക്രുരമായി കൊലചെയ്തുകൊണ്ട്‌ അമേരിക്കന്‍ സാമ്രാജിത്തം ലോകജനതയെത്തന്നെയിന്ന് വെല്ലുവിളിച്ചിരിക്കുകയാണ്‌.
ഇറാഖിന്ന് ശേഷം ഇറാന്റെ നേരെയും അമേരിക്കന്‍ സര്‍വ്വാധിപതിയുടെ കരം നീളുന്നുവെന്നത്‌ ലോകത്ത്‌ ഒരിക്കലും സമാധാനം പുലരാന്‍ അനുവദിക്കില്ലായെന്നതിന്റെ തെളിവും കൂടിയാണ്‌


ലോകത്തിലുള്ള ഭൂരിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാതിപത്യ അവകാശങ്ങളെയും കവര്‍ന്നെടുക്കാനും നാടിന്റെയും നാട്ടുകാരുടെയും സാമ്പത്തിക ശ്രോതസ്സുകളെയും, ജലമടക്കം അവരുടെ പ്രകൃതിവിഭങ്ങളൊക്കെയും കയ്യടക്കി അവരുടെ ഉപജീവനമാര്‍ഗ്ഗം പോലും ഇല്ലാതാക്കി അവരെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിടുന്ന ബഹുരാഷ്ട്ര കുത്തകകളുദെയും ആഗോള വ്യാപരലോബിയുടെയും കുതന്ത്രങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ട നാം നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോഴും നിര്‍വികാരതയോടെ നിശബ്ദത പ്‌ആലിക്കുന്നത്‌ ലജ്ജാകരമാണ്‌

വംശീയകലാപങ്ങളും വര്‍ഗ്ഗിയകലാപങ്ങളും ഭീകരാക്രമണങ്ങളും ദാരിദ്ര്യവും പട്ടിണിയും കടബധ്യതുയും കൊണ്ട്‌ ലോകത്തിലെ വലിയൊരുവിഭാഗം ജനങ്ങളുടെ ജിവിതം ദുസ്സഹമാക്കിയാണ്‌ 2006 കടന്നുപോകുന്നത്‌. ഇന്ത്യയടക്കം മുന്നാം ലോക രാജ്യങ്ങളില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന അനേകായിരങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അവശത അനുഭവിക്കുന്നത്‌ തിരിച്ചറിഞ്ഞെ മതിയാകു.കേറിക്കിടക്കാന്‍ ഇടമോ വിശപ്പടക്കാന്‍ ഭക്ഷണമോ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യാഭ്യാസം ലഭിക്കാത്ത സഹചര്യവും നിലനിക്കുമ്പോഴും സാമ്പത്തിക പരിഷ്കാരത്തെപ്പറ്റിയും രാജ്യത്തിന്റെ വന്‍ പുരോഹതിയെപ്പറ്റിയും ഊറ്റം കൊള്ളുന്ന ഭരണാധികാരികളും അവരുടെ സ്തുതിപഠകമാറുമാണ്‌ നമുക്കുള്ളത്‌

ബ്ലൊഗുകളുടെയും പിന്മൊഴികളുടെയും ബെബ്‌ സൈറ്റുകളുടെ മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നുവെന്നും ലോകത്തില്‍ നടക്കുന്ന എല്ലാതരം വാര്‍ത്തകളും ആദ്യം അറിയുന്നവരാണ്‌ ഞങ്ങള്‍ എന്നും അഭിമാനത്തോടെ പറയുന്നവരെ നമുക്ക്‌ കാണാന്‍ കഴിയും. അഭിനവ മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌.എന്നാല്‍ ഇത്തരം വാത്താകളില്‍ ഇടം ലഭിക്കാത്തവര്‍ നിരവധിയാണ്‌. കഷ്ടപ്പാടും ദുരിതങ്ങളും യാതനകളും വേദനകളും അനുഭവിക്കുന്ന അനേകായിരങ്ങള്‍ ഈ ലോകത്തുണ്ട്‌യെന്ന യാഥാര്‍ഥ്യം നാം മനസിലാക്കണം.നമ്മുടെ ഏതുതരത്തിലുള്ള പ്രവര്‍ത്തനമായാലും യാതനകളും അനുഭവിക്കുന്നവരുടെ നിശബ്ദരോദനം മനസ്സിലാക്കുന്നതായിരിക്കണം.

എന്നാല്‍ വെറും സമയം തള്ളിനിക്കുന്നതിന്നുവേണ്ടി നവമാധ്യമങ്ങല്‍ളില്‍ സമയം ചിലവഴിക്കുന്നവര്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകളെ വേദനിപ്പിക്കുന്ന ക്രുരകൃത്യങ്ങളും അവയ്ക്‌ ഇരയാകുന്ന പാവം മനുഷരുടെ മാനസികവും ശാരിരികവുമായ വേദനകളും ഇവരുടെ മനസ്സില്‍ നൊമ്പരത്തിന്റെ ചെറിയോരു അലകള്‍ പോലും സൃഷ്ടിക്കാന്‍ കഴിയുന്നില്ലായെന്നതു തന്നെ സാമൂഹ്യ പ്രസ്നങ്ങളിലൊന്നും ഇവര്‍ക്ക്‌ താല്‍പര്യമില്ലായെന്നതിന്റെ തെളിവുംകൂടിയാണ്‌. ഇതൊക്കെ ഇവരുടേ സൃഷ്ടികളിലും തെളിഞ്ഞു കാണാവുന്നതാണ്‌. എന്‍നാല്‍ ഗൗരവമായി വായനയെ കാണാത്തവര്‍ ഇത്തരം കോമാളിത്തരങ്ങളെ ഒരു പരിതിവരെ പ്രോത്സാഹിപ്പിന്നുണ്ട്‌യെന്ന് പറയേണ്ടിയിരിക്കുന്നു.
ലോകത്തിലുള്ള ഭൂരിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാതിപത്യ അവകാശങ്ങളെയും കവര്‍ന്നെടുക്കാനും നാടിന്റെയും നാട്ടുകാരുടെയും സാമ്പത്തിക ശ്രോതസ്സുകളെയും, ജലമടക്കം അവരുടെ പ്രകൃതിവിഭങ്ങളൊക്കെയും കയ്യടക്കി അവരുടെ ഉപജീവനമാര്‍ഗ്ഗം പോലും ഇല്ലാതാക്കി അവരെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിടുന്ന ബഹുരാഷ്ട്ര കുത്തകകളുദെയും ആഗോള വ്യാപരലോബിയുടെയും കുതന്ത്രങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ട നാം നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോഴും നിര്‍വികാരതയോടെ നിശബ്ദത പ്‌ആലിക്കുന്നത്‌ ലജ്ജാകരമാണ്‌

No comments: