Monday, October 02, 2006

കേരളത്തില്‍ വഗ്ഗീയശക്തികളുടെ ഇടപെടെല്‍ ശക്തം: മുഖ്യമന്ദ്രി.

കേരളത്തില്‍ വര്‍ഗ്ഗിയ ശക്തികളുടെ ഇടപെടല്‍ ശക്തമകുന്നുവെന്ന് മുഖ്യമന്ദ്രി വി.എസ്‌.അച്ചുതാനന്ദന്‍ പറഞ്ഞു. ഗാന്ധിജയന്ധി സംസ്ടാനതല ഉല്‍ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു മുഖ്യമന്ദ്രി.

1 comment:

Unknown said...

വര്‍ഗ്ഗീയ ശക്തികളുടെ ഇടപെടല്‍ മാത്രമല്ല, രാഷ്‌ട്രീയക്കാരുടെ മുതലെടുപ്പും ശക്തം തന്നെ. മാറാട്‌ കലാപത്തെ ഇത്രക്ക്‌ കലുഷിതമാക്കിയത്‌ രാഷ്‌ട്രീയക്കാര്‍ തന്നെയാണ്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പേര്‌ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്‌. അതില്‍ മതേതരത്വം അവകാശപ്പെടുന്ന ഇടതുപക്ഷവും ഉള്‍പെടുന്നു എന്നത്‌ ജനശക്തി കണ്ടില്ലെന്ന് തോന്നുന്നു.
മാറാട്‌ കലാപ റിപ്പോര്‍ട്ടിനെ ഇത്രയ്ക്ക്‌ രാഷ്‌ട്രീയമുതലെടുപ്പിന്‌ ഉപയോഗിച്ച സി.പി.എം-നെ പോലെ മറ്റൊരു പാര്‍ട്ടിയെ ജനശക്തിക്കെന്നല്ല, ഒരാള്‍ക്കും കാണിച്ചു തരാന്‍ സാധിക്കില്ല.
ഇടത്‌ പക്ഷം സി.ബി.ഐ അന്വേഷണത്തിനു വേണ്ടി മുന്നിട്ടിറങ്ങിയത്‌ സ്വാഗതാര്‍ഹം തന്നെ. പക്ഷെ, ഒന്നാം കലാപവും അന്വേഷണത്തില്‍ വരേണ്ടതുണ്ട്‌. എങ്കില്‍ മാത്രമെ, എല്ലാ തരം വര്‍ഗ്ഗീയ ശക്തികളെയും പുറത്ത്‌ കൊണ്ട്‌ വരാന്‍ സാധിക്കൂ.
ജനങ്ങളുടെ മനസ്സിനെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടാതെ സൂക്ഷിക്കാന്‍, കേരളത്തിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രത്തിനും സാധിച്ചിട്ടില്ല എന്നതാണ്‌ സത്യം. ഇടതു പക്ഷവും ഇതില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നൊന്നുമില്ല. കേരളത്തിലെ ചരിത്രം തന്നെയാണ്‌ അതിന്‌ സാക്ഷി.