Sunday, October 01, 2006

വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടുക

വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടുക, വര്‍ഗ്ഗീയ വാദികളെ ഒറ്റപ്പെടുത്തുക.


ചില മനുഷ്യരുടെ മനസ്സില്‍ കട്ടപിടിച്ചിരിക്കുന്ന വര്‍ഗ്ഗീയവിഷം കഴുകികളഞ്ഞു അവരില്‍ മനുഷ്യത്തത്തിന്റെയും മാനവീകതയുടെയും മതേതരത്വത്തിന്റെയും നീരുവ സൃഷ്ടിക്കുകയെന്നതും സാഹോദര്യവും ഐക്യവും മതസൌഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുകയെന്നതും സമൂഹത്തില്‍ ശാന്തിയും സമാധാനവും സൈര്യ ജീവിതവും ഉറപ്പുവരുത്തുകയെന്നതും അധ്വാനിക്കുന്നവന്റെയും കഷ്ടപ്പെടുന്നവരെയും ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെയും പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി അവരെ മുഖ്യധാരയിലേയ്ക്ക്‌ കൊണ്ടുവരികയെന്നതും ശബ്ദമില്ലാത്തവര്‍ക്ക്‌ ശബ്ദവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസരവും സൃഷ്ടിക്കുകയെന്നതും ജനശക്തി ന്യൂസിന്റെ മുഖ്യ ലക്ഷ്യങ്ങളാണ്‌. നമ്മുടെ രാജ്യത്ത്‌ അഴിഞ്ഞാടുന്ന എല്ലാ വര്‍ഗ്ഗീയതയ്ക്കും എതിരായി, വിഘടനവാദത്തിനും തീവ്രവാദത്തിനും എതിരായി ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച്‌ പോരാടുന്ന ജനശക്തി ന്യൂസിനും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മനുഷ്യത്വമുള്ള മനുഷ്യരുടെ എല്ലാവിധ സഹയങ്ങളും സഹകരണവും എപ്പോഴും ഉണ്ടായിരിക്കണമെന്നും, വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ശക്തികളുടെ കുതന്ത്രങ്ങളില്‍ ജനശക്തി ന്യൂസിന്റെ വായനക്കാര്‍ കുടുങ്ങരുതെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങള്‍ അവരുടെ മാത്രം അഭിപ്രായങ്ങളാണ്‌. അത്‌ ഒരിക്കലും ജനശക്തി ന്യൂസിന്റെ അഭിപ്രായങ്ങളായി കാണരുത്‌.
സസ്നേഹം,
നാരായണന്‍ വേളിയങ്കോട്‌,
ചീഫ്‌ എഡിറ്റര്‍.

8 comments:

Anonymous said...

Janasakthi Newsinu Ellavidha Aashamsakalum Nerunnu.

Safiya,
Palghat.

Anonymous said...

ജാതി/മതം/വംശീയത...ഇതിന്റെയൊക്കെ വേരുകള്‍
അന്വേഷിച്ചു പോയിട്ടുണ്ടോ..?വിഭാഗീയതയുടെ പേരില്‍ വികാരം കൊള്ളുന്നവര്‍ ഒരു മിശ്രവിവാഹിതന്റെ ജീവിതപ്രശ്നങ്ങള്‍ പോലും ഉള്‍‍ക്കൊള്ളാത്തവരാണ്.ജാതിയും മതവും വലിച്ചെറിഞ്ഞാലേ മനുഷ്യത്വം ചിലര്‍ക്കെങ്കിലും തിരിച്ചു കിട്ടുകയുള്ളൂ...
ജാതി മതാസക്തി വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തില്‍ വര്‍ഗ്ഗീയതയെ ക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും അഭിനന്ദ്നാര്‍ഹമാണ്.

azeez das ponnani ajman,uae said...

based on marad riot report ndf and rss should be banned in kerala

fighter said...

http://peoplesfighter.blogspot.com/

please take marad a serious issue and find solution in marad,let the people of marad live a calmful life and for that what is the creative instructions all people are putforward suggestions for that
my suggestions are
ban aggressives groups like ndf and rss at least in marad area, secular forces like cpim congress take initiative for bring people together there, take suggestions from these area's people for this purpose note down, there should not be any interferance from the parts of rss or ndf, let them think freely the actual reasons of there's riots and lets them find solution

good peoples suggestion and reaction are welcome in this following web page

http://peoplesfighter.blogspot.com/

ജോണ്‍ said...

നാരായണേട്ടനോട്‌ രണ്ട്‌ വാക്ക്‌,

അല്ലാ, താങ്കളുടെ മനസ്സില്‍ ഒന്നും പുറത്ത്‌ പറയുന്നത്‌ മറ്റൊന്നുമായാല്‍ എങ്ങനെയാ കാര്യം നേരെയാവുക,താങ്കള്‍ മറ്റു മര്‍ഗ്ഗങ്ങളിലൂടെ ജന മനസ്സില്‍ സ്ഥാപിക്കുന്ന ആശയങ്ങളല്ലല്ലോ ഇതുപോലുള്ള പോസ്റ്റുകളില്‍ കാണുന്നത്‌..ഇനിയും എത്ര കാലം കപട മതേതര വാദവുമായി താങ്കള്‍ക്ക്‌ മുന്നോട്ട്‌ പോകാന്‍ കഴിയും?സുമേഷിനെപ്പോലുള്ളവരെ രണ്ടു തോണിയിലും കാല്‍ വെപ്പിക്കുകയല്ലേ താങ്കള്‍ ചെയ്യുന്നത്‌.
ജനശക്തി ന്യൂസിനെ അനുകൂലിച്ച്‌ വരുന്ന കമന്റുകള്‍ താങ്കള്‍ തന്നെ പടച്ചു വിടുന്നതല്ലെന്നാരു കണ്ടു? ഉള്ളില്‍ ഹൈന്ദവരാജ്യത്തെ താലോലിച്ച്‌ മതേതരത്വത്തെ കുറിച്ച്‌ ഘോര ഘോരം എഴുതി വിടുന്നത്‌ അര്‍ത്ഥ ശൂന്യതയല്ലേ?

Rilesh said...

dear narayanan,

give answer for the comment of jhon, we all have doubt on the same matter because of the structure of your creations

Sangeetha said...

Dear John & Rilesh,

I also read your comments. Now I have one doubt about you. You people are the same one, playing a cheap dramas.

See, here, Janasakthi News, reveald some importent reports regarding "Marad Kalapam", its absolutely correct information from the Report. You people are creating the religious - Political issues and damly supporting the Marad issues. I pitty of your comments.

If you need more details regarding the Marad Issues and the commission reports, just send me a mail, i can give you more details.

Dont put this type of cheap comments against the Janasakthi.

Sangeetha Vijay
Advocate
sangeethavijay04@yahoo.com

ഡ്രിസില്‍ said...

പ്രിയ സുഹൃത്തെ... സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ പോലും മടിക്കുന്ന ഇത്തരക്കാരുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ പോകുന്നതാണ്‌ നന്ന്.