tag:blogger.com,1999:blog-32174180.post712329696750570062..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: മതമേലധ്യക്ഷന്മാര് പള്ളിക്കുള്ളിലിരുന്ന് രാഷ്ട്രിയം കളിക്കരുത്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-69672913623897638072007-10-17T09:19:00.000+04:002007-10-17T09:19:00.000+04:00നട്ടാല്‍ പൊടിക്കാത്ത നുണകള്‍ കരിയുകതന്നെചെയ്യും.പി...നട്ടാല്‍ പൊടിക്കാത്ത നുണകള്‍ കരിയുകതന്നെചെയ്യും.
പിണറായി വിജയന്

കേരള രാഷ്ട്രീയത്തില്‍ അടു ത്തകാലത്തുണ്ടായ സുപ്രധാന മാറ്റങ്ങളിലൊന്ന് മതന്യൂനപക്ഷങ്ങള്‍ സിപിഐ എമ്മിനോട് കൂടുതലായി അടുത്തുവരുന്നു എന്നതാണ്. ഇക്കഴിഞ്ഞ ലോക്സഭ-നിയമസഭ-തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അത് സുവ്യക്തമായതാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അഭൂതപൂര്‍വമായ വിജയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വിജയം യുഡിഎഫിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകള്‍ ഈ തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നു തരിപ്പണമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു സീറ്റേ ലഭിച്ചുള്ളൂ. അഴീക്കോട്, കൂത്തുപറമ്പ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് റെക്കോഡ് വിജയമാണുണ്ടായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയക്കുതിപ്പ് ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇടതുപക്ഷം വിജയക്കൊടി നാട്ടി. യുഡിഎഫിന്റെ പരമ്പരാഗതമേഖലകള്‍ അവര്‍ക്ക് നഷ്ടമായി. ഈ പ്രതിഭാസം കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലാവട്ടെ 99 സീറ്റോടെ എല്‍ഡിഎഫ് ചരിത്രവിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനപിന്തുണ തുടരുകയാണെന്ന് തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മൂവായിരത്തിലേറെ വോട്ടുകളാണ് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുവമ്പാടി മണ്ഡലത്തില്‍ ലഭിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനു നല്കുന്ന പിന്തുണ തുടരുകയാണെന്ന് ഈ തെരഞ്ഞെടുപ്പുഫലം അടിവരയിട്ടു. അവസാനമായി നടന്ന മട്ടന്നൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഈ വിജയത്തിന്റെ തുടര്‍ച്ചതന്നെയാണ് കാണുന്നത്. ഈ മാറ്റം ഏതു വിധേനയെങ്കിലും തകര്‍ക്കാന്‍ പറ്റുമോ എന്ന് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ശക്തമായ ശ്രമവും തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കമ്യൂണിസ്റുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും അവരെ തകര്‍ക്കാന്‍ രഹസ്യമായ അജന്‍ഡതന്നെ പാര്‍ടിക്കുണ്ട് എന്നുമുള്ള പ്രചാരണം.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com