tag:blogger.com,1999:blog-32174180.post6169955531729945004..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: സന്ദര്‍ശക വിസയിലെത്തി ജോലിചെയ്യുന്നവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്പ്പെടുത്തുംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-56057255144704746182007-09-14T16:05:00.000+04:002007-09-14T16:05:00.000+04:00സന്ദര്‍ശക വിസയിലെത്തി ജോലിചെയ്യുന്നവര്‍ക്ക് ആജീവനാ...സന്ദര്‍ശക വിസയിലെത്തി ജോലിചെയ്യുന്നവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും
ദുബൈ: യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യുന്നതിനിടെ പിടിക്കപ്പെടുന്നവര്‍ക്ക് ആജീവനാന്ത തൊഴില്‍ നിരോധം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ് നല്കി. സന്ദര്‍ശക വിസയില്‍ വന്ന് തൊഴിലെടുക്കുന്നത് തൊഴില്‍^താമസ^കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ്. ഇത്തരക്കാരെ പിടികൂടി നടപടിയെടുക്കുന്നതിന് താമസ^കുടിയേറ്റ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ മറ്റൊരുവിസയില് വീണ്ടും രാജ്യത്ത് കടക്കുന്നത് ഒഴിവാക്കാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. വിദേശികളെ വിസിറ്റ് വിസയില്‍ കൊണ്ടുവന്ന് ജോലിപരിചയം ഉറപ്പുവരുത്തിയാണ് പല കമ്പനികളും തൊഴില്‍ വിസ നല്‍കുന്നത്. ഇങ്ങനെ പരീക്ഷണാര്‍ഥം തൊഴിലാളികളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല.

സന്ദര്‍ശക വിസയിലുള്ളവരെ ജോലിക്ക് വെച്ചാല്‍ 50,000 ദിര്‍ഹം സ്ഥാപനത്തിന് പിഴ ചുമത്തും. കൂടാതെ, സ്ഥാപനത്തെ കരിമ്പട്ടികയില്‍പെടുത്തുകയും ഒരു വര്‍ഷത്തേക്ക് കമ്പനി ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. പ്രസ്തുത ശിക്ഷാകാലം അവസാനിക്കുംവരെ വിസാ അപേക്ഷകള്‍ നിരസിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
പൊതുമാപ്പിനു ശേഷം തൊഴില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇത്തരം പരിശോധനകളില്‍ കുറച്ച് വിദേശികളും സ്ഥാപനങ്ങളും മാത്രമേ പിടികൂടപ്പെട്ടിട്ടുള്ളൂ. അധിക സ്ഥാപനങ്ങളും തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായിത്തന്നെ പാലിക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com