tag:blogger.com,1999:blog-32174180.post5589077612942274580..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ഊന്നല്‍ ഉദാരവല്ക്കരണത്തിനുതന്നെജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger3125tag:blogger.com,1999:blog-32174180.post-26830258161330316622009-06-07T21:17:02.716+04:002009-06-07T21:17:02.716+04:00Hahaha the Editor is working and living in Dufai.....Hahaha the Editor is working and living in Dufai..........Anonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-22234368332752134462009-06-07T17:43:34.407+04:002009-06-07T17:43:34.407+04:00അതേ രാജ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇന...അതേ രാജ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇന്ത്യ ചൈന യുദ്ധകാലത്തു ചൈനാ ചാരന്മാരായി പ്രവര്‍ത്തിച്ച പാര്‍ട്ടിയെ അധികാരത്തില്‍ എത്താതെ സുക്ഷിക്കേണ്ടതു ഒരോ രാജ്യസ്നേഹിയുടെയും കടമയാണുAnonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-31714819115900443982009-06-07T09:33:32.363+04:002009-06-07T09:33:32.363+04:00ഊന്നല്‍ ഉദാരവല്‍ക്കരണത്തിനുതന്നെ
സോപ്പില്‍ പൊതിഞ...ഊന്നല്‍ ഉദാരവല്‍ക്കരണത്തിനുതന്നെ <br /><br />സോപ്പില്‍ പൊതിഞ്ഞ പ്രഖ്യാപനങ്ങളുടെ തനിയാവര്‍ത്തനത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഉദാരവല്‍ക്കരണം തന്നെയാണെന്നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം വ്യക്തമാക്കുന്നത്. വിദേശമൂലധനം നാടിന്റെ വളര്‍ച്ചയ്ക്ക് നല്ല സംഭാവന നല്കിയെന്നു പറയുന്ന സര്‍ക്കാര്‍, പുതിയ മേഖലകളിലേക്കുകൂടി അതിന്റെ കടന്നുകയറ്റം വ്യാപിപ്പിക്കുമെന്നാണ് പറയുന്നത്. അതില്‍ പ്രധാനം ധനകാര്യമേഖലയാണ്. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനഃസംഘടനയിലൂടെ വിദേശമൂലധനത്തിന് കടന്നുവരാന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് പാഠം പഠിക്കുന്നതിന് കോഗ്രസ് തയ്യാറല്ലെന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. അമേരിക്ക ഉള്‍പ്പെടെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ അത്യഗാധ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനിന്നതിന്റെ പ്രധാന കാരണം ശക്തമായ പൊതുമേഖലാ ബാങ്കുകളുടെ നേതൃപരമായ സാന്നിധ്യമായിരുന്നു. ഇക്കാര്യം എടുത്തുപറഞ്ഞ്, ദേശസാല്‍ക്കരണം നടപ്പാക്കിയ ഇന്ദിരാഗാന്ധിക്കും കോഗ്രസിനുമാണ് അതിന്റെ ക്രെഡിറ്റെന്ന് തെരഞ്ഞെടുപ്പുസമയത്ത് അവകാശവാദം ഉന്നയിച്ച പാര്‍ടിയാണ് ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി വിദേശമൂലധനത്തിന് പരവതാനി വിരിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയിലും പെന്‍ഷന്‍ഫണ്ടിലും ഇതേനയം നടപ്പാക്കുമെന്ന പ്രഖ്യാപനവും അനുഭവത്തില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറല്ലെന്നുതന്നെയാണ് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ സന്ദര്‍ഭത്തില്‍ രണ്ടുലക്ഷം കോടി ഡോളറിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളാണ് അമേരിക്കയില്‍ നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ പണിയെടുക്കുന്നവന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ ഒലിച്ചുപോകാതിരുന്നത് അത് പൊതുമേഖലയിലെ നിക്ഷേപമായിരുന്നതുകൊണ്ടാണ്. അതുതന്നെയാണ് ഇന്‍ഷുറന്‍സ് മേഖലയുടെ സ്ഥിതിയും. ആഗോള ഇന്‍ഷുറന്‍സ് കുത്തക കമ്പനികള്‍ പാപ്പരായി തലകുനിച്ചുനില്‍ക്കുന്ന ദയനീയകാഴ്ച മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും ഒരു പാഠവും നല്കുന്നില്ലെന്നത് കഷ്ടംതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും രാഷ്ട്രപതി നടത്തിയിട്ടുണ്ട്. ലാഭത്തിലുള്ളതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനത്തിന്റെയും ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെട്ടെന്ന ആഹ്ളാദത്തിന്റെ ആവേശത്തിലാണ് വിറ്റഴിക്കല്പ്രഖ്യാപനം നടത്തുന്നത്. 51 ശതമാനം ഓഹരിയും സര്‍ക്കാര്‍നിയന്ത്രണത്തില്‍ നിര്‍ത്തുമെന്ന വാചകമടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. നവരത്ന സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കേണ്ട ഒരു സാഹചര്യവും ഇല്ലാതിരിക്കെ ഈ പ്രഖ്യാപനം നടത്തുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്. ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ കൈക്കലാക്കുന്നതിനാണ് മൂലധനശക്തികള്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ആഹ്ളാദം പകരുന്ന ഈ തീരുമാനം രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന കാര്യവും മധുരത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നുണ്ട്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com