tag:blogger.com,1999:blog-32174180.post5518571227802818273..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-47865117492180498062011-09-20T23:08:04.607+04:002011-09-20T23:08:04.607+04:00യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍ Posted on: 20-S...യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍ Posted on: 20-Sep-2011 11:21 PMവയനാട്ടിലെ ആദിവാസികളോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചു. അവര്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കി കോല്‍ക്കളി കളിച്ച്, പാട്ടുംപാടി സമരം അവസാനിപ്പിച്ചു. പിന്നീടാണ് മുത്തങ്ങ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അവരെ ഇറക്കിവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ , ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദിവാസിയെ വെടിവച്ചു കൊന്നത് ഈ ഒഴിപ്പിക്കലിനോട് അനുബന്ധിച്ചാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയുണ്ടായി. മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിന്റെ യഥാര്‍ഥചിത്രം കൈരളി ചാനല്‍ സമര്‍ഥമായി ഒപ്പിയെടുത്ത് ബഹുജന സമക്ഷം അവതരിപ്പിച്ചത് കണ്ടവരാരും മറന്നുകാണില്ല. ആദിവാസികളെ ഇത്ര ക്രൂരമായി തല്ലിച്ചതച്ചതിന് മറ്റൊരു ഉദാഹരണമില്ല.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com