tag:blogger.com,1999:blog-32174180.post5198318674750355517..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും 2 എല്‍ഡിഎഫിന് എതിരായിവന്ന ഘടകങ്ങള്‍ .ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-11527955009471822072009-06-05T12:13:01.025+04:002009-06-05T12:13:01.025+04:00തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും 2 എല്‍ഡിഎഫിന്...തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും 2 എല്‍ഡിഎഫിന് എതിരായിവന്ന ഘടകങ്ങള്‍ .പിണറായി വിജയന് .( part.2)<br />തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫിനെതിരെ വമ്പിച്ച പ്രചാരവേലയാണ് നടന്നതെന്ന് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചല്ലോ. വസ്തുതകള്‍ വളച്ചൊടിച്ചും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുമാണ് പ്രചാരണം സംഘടിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എല്‍ഡിഎഫിന് പിഡിപി നല്കിയ പിന്തുണയെ സംബന്ധിച്ചു നടന്നത്. പിഡിപി കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായല്ല എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. എന്നാല്‍, മറ്റു പല തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചിരുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമാണ് പിഡിപി നിലയുറപ്പിച്ചിരുന്നത്. അതില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്കായി നീക്കിവയ്ക്കുകയുമായിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ളൊരു ബന്ധം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നില്ല. പിഡിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്നില്ല. ഏതെങ്കിലുമൊരു വ്യവസ്ഥയുടെ മേലെ പിഡിപി എല്‍ഡിഎഫിനെ പിന്താങ്ങിയതുമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി മതേതരത്വത്തെ ശക്തിപ്പെടുത്താന്‍ പൊതുവില്‍ സ്വീകരിക്കുന്ന നിലപാടിനോടുള്ള യോജിപ്പായിരുന്നു ഈ പിന്തുണയ്ക്കാധാരം. എന്നാല്‍, ഈ പിന്തുണ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് യുഡിഎഫിന് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിലാണ് പിഡിപി തീവ്രവാദശക്തിയാണെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ മുമ്പില്ലാത്തവിധം ഉണ്ടായത്. തീവ്രവാദബന്ധം ആരോപിച്ച് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ യുഡിഎഫ് സ്വീകരിച്ചത്. ഈ പ്രചാരണങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നിന്ന ചിലരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരം ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കൈവെടിയുകയുണ്ടായി. കേരളത്തില്‍ ആര്‍എസ്എസിന് സമാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ഡിഎഫ്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്ത് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ സംഘടനയാണ് ഇത്. ന്യൂനപക്ഷ വര്‍ഗീയവാദം സംസ്ഥാനത്താകമാനം പ്രചരിപ്പിക്കുന്നതിനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇവര്‍ പരിശ്രമിക്കുന്നത്. തീവ്രവാദ സംഘടനയായ ഇവരുമായി തുറന്ന സഖ്യത്തിലാണ് യുഡിഎഫ് ഏര്‍പ്പെട്ടിരുന്നത്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com