tag:blogger.com,1999:blog-32174180.post117804812198395020..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: ജ്യോതി ബസുവും ബംഗാളുംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger1125tag:blogger.com,1999:blog-32174180.post-85847519698165302022011-01-25T23:19:44.947+04:002011-01-25T23:19:44.947+04:00ജ്യോതി ബസുവും ബംഗാളും
ജ്യോതിബസുവിന്റെ ജീവിതവും ര...ജ്യോതി ബസുവും ബംഗാളും<br /><br /><br />ജ്യോതിബസുവിന്റെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും സുദീര്‍ഘമായ ഒരു കാലഘട്ടത്തെ ആവേശഭരിതമാക്കിക്കൊണ്ടാണ് നിറഞ്ഞുനിന്നത്.കുട്ടിക്കാലം കല്‍ക്കത്തയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. 1920കളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സെന്റ് സേവ്യേഴ്സ് കോളേജിലും പിന്നീട് പ്രസിഡന്‍സി കോളേജിലും വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം, ഇന്ത്യയെയും ലോകത്തെയും മഹാസാമ്പത്തികമാന്ദ്യം കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അക്കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ബസുവും ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ളണ്ടിലേക്ക് യാത്രയായി. ബിരുദം നേടുകയുംചെയ്തു. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴറിയിരുന്ന ഇംഗ്ളണ്ടിലാണ് 1935 മുതല്‍ നാലുവര്‍ഷക്കാലം അദ്ദേഹം ചെലവഴിച്ചത്. അതോടൊപ്പം യൂറോപ്പില്‍ ഫാസിസം ഉയര്‍ന്നുപൊങ്ങിയ കാലഘട്ടം കൂടിയായിരുന്നു അത്. ഇതെല്ലാം ബസുവിന്റെ ധിഷണയെ മാറ്റിമറിച്ചു. അദ്ദേഹം മാര്‍ക്സിസത്തിന്റെ ശക്തനായ അനുയായിത്തീര്‍ന്നു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ തീച്ചുളകളിലേക്ക് അദ്ദേഹം കാലെടുത്തുവച്ചു. ഇംഗ്ളണ്ടില്‍നിന്ന് മടങ്ങിവന്ന അദ്ദേഹം അന്ന് നിയമബിരുദധാരിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ 1940ല്‍ അംഗമായി ചേര്‍ന്നു. യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞിരുന്നു. തുടര്‍ന്ന് യുദ്ധം ഏഷ്യന്‍ വന്‍കരയിലേക്കും പടര്‍ന്നു. ബംഗാള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നു. പിന്നീട് വിഭജനത്തിന്റെയും വര്‍ഗീയകലാപങ്ങളുടെയും സ്വാതന്ത്യ്രത്തിന്റെയും പ്രക്ഷുബ്ധമായ നാളുകള്‍. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയും അതിന്റെ ശക്തിയാര്‍ജിക്കലും മൂന്ന് പതിറ്റാണ്ടുകാലമായി ബംഗാളിലെ ജനത തുടര്‍ച്ചയായി ഇടതുപക്ഷത്തില്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവും പ്രതീക്ഷയും ഇതില്‍ ജ്യോതിബസു നിര്‍വഹിച്ച പങ്കും ശരിയായി മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്യ്രത്തിനുശേഷമുള്ള 1950കളിലേയും 1960കളിലേയും ബംഗാളിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് മനസ്സിലാക്കണം. രണ്ട് നൂറ്റാണ്ടു കാലത്തെ കൊളോണിയല്‍ ഭരണവും കടുത്ത ഭക്ഷ്യപ്രതിസന്ധിയും അഭയാര്‍ഥികളുടെ ഒഴുക്കും അവരുടെ പുനരധിവാസ പ്രശ്നങ്ങളും ഇതിലേക്കാളൊക്കെ ഉപരിയായി പരിഹരിക്കപ്പെടാത്ത കാര്ഷികപ്രശ്നങ്ങളുമായിരുന്നു ബംഗാളിന്റെ പാരമ്പര്യ സ്വത്ത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമരഭടന്മാര് ജനങ്ങള്‍ക്കിടയില്‍ തളരാതെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ആദ്യകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങളെ സമര്‍ഥമായി നേരിട്ടത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഗവണ്മെന്റ് കാര്‍ഷികപ്രശ്നത്തിന് പരിഹാരം കാണുകയും ജനക്ഷേമപദ്ധതികളുമായി മുന്നേറുകയും ചെയ്തുജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com