Saturday, August 09, 2008

ലോകത്തെയാകെ വിസ്മയിപ്പിച്ചുകൊണ്‍ട് ഒളിമ്പിക്സിന് വര്‍ണാഭമായ തുടക്കം

ബീജിങ്: കിളിക്കൂട്ടില്‍ ഒരായിരം വര്‍ണങ്ങള്‍ വിരിയിച്ചുകൊണ്ട് ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് തുടക്കമായി. ചൈനീസ് സമയം കൃത്യം 08-08-2008ന് 8 മണി 8 മിനിട്ട് 8 സെക്കന്റായപ്പോഴായിരുന്നു ഉദ്ഘാടനം. ഈ വര്‍ണാഭമായ ചടങ്ങില്‍ 15,000 കലാകാരന്മാര്‍ചേര്‍ന്നാണ് ദൃശ്യവിരുന്നൊരിക്കിയത്. 91,000പേര്‍ ഈ അസുലഭനിമിഷത്തിന് സാക്ഷികളായി. മഹത്തായ ഒരു രാഷ്ട്രവും മഹത്തായ ഒരു കായിക സംഭവവും അക്കങ്ങളുടെ ചരിത്രത്തിലെ അപൂര്‍വമായ ദിവസമായ ഇന്ന് ഒന്നിക്കുന്നു. സ്വന്തം വിയര്‍പ്പുകൊണ്ട് ലോക ഭൂപടത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്ന ചൈനക്കിത് സ്വപ്നസാഫല്യത്തിന്റെ നിമിഷമായി. മനുഷ്യാവകാശലംഘനത്തിന്റെ പേരു പറഞ്ഞ്, രാഷ്ട്രീയ സ്വാതന്ത്യ്രത്തിന്റെ പേരു പറഞ്ഞ്, പരിസ്ഥിതിയുടെ പേരു പറഞ്ഞ് ഒക്കെ ചൈനയെ ഇകഴ്ത്താന്‍ അമേരിക്കയും പാശ്ചാത്യശക്തികളും കിട്ടുന്ന അവസരമൊന്നും പാഴാക്കാറില്ല. ഈ അവണഗനകളും പരിഹാസവും ഒറ്റപ്പെടുത്തലുമൊക്കെ നേരിട്ടാണ് ചൈന ലോക കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്നത്. ഏഴുവര്‍ഷത്തെ നിരന്തര അധ്വാനത്തിന്റെ ശക്തിസൌന്ദര്യങ്ങള്‍ ഇന്ന് ഒളിമ്പിക്സിന്റെ മുഖ്യവേദിയായ കളിക്കൂട്ടില്‍ ദൃശ്യമാകും. സാമ്പത്തിക ശക്തിയായി ഉയരുന്ന ചൈന 4300 കോടി യുഎസ് ഡോളറാണ് ഒളിമ്പിക്സിനായി ചെലവിടുന്നത്. ഉല്‍ഘാടന, സമാപന ചടങ്ങുകള്‍ക്കു മാത്രം 10 കോടി ഡോളറാണ്. ഏതന്‍സ് ഒളിമ്പിക്സിന്റെ ഇരട്ടി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചു മണി 38 മിനിറ്റ് എട്ടു സെക്കന്‍ഡ് ആയപ്പോഴായിരുന്നു കിളിക്കൂട്ടില്‍ ലോകയുവതയുടെ പുത്തന്‍ പ്രതീക്ഷകളുമായി ഒളിമ്പിക്സിന് തുടക്കമായത്.

1 comment:

ജനശക്തി ന്യൂസ്‌ said...