Sunday, November 19, 2006

കേരളത്തില്‍ സ: വി എസ്‌ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 6 മാസം പൂര്‍ത്തികരിച്ചിരിക്കുന്നു.

കേരളത്തില്‍ സ: വി എസ്‌ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 6 മാസം പൂര്‍ത്തികരിച്ചിരിക്കുന്നു.
കേരളത്തിന്റെ വികസനരംഗത്തും സാമൂഹ്യസാംസ്ക്കാരിക വിദ്യാഭ്യാസരംഗത്തും, വ്യവസായരംഗത്തും, ആതുരശിശ്രൂഷരംഗത്തും, ക്ഷേമപ്രവര്‍ത്തന രംഗത്തും, ഐ ടി രംഗത്തും സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ്‌ ഈ 6 മാസക്കാലം കൊണ്ട്‌ നടത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്‌.


എന്നാല്‍ പ്രതിപക്ഷം ഇത്‌ അംഗികരിക്കാന്‍ തയ്യാറില്ല.


ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ 6 മാസം പിന്നിടുമ്പോള്‍ എല്ലാ രംഗത്തും തികഞ്ഞ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു. യു ഡി എഫ്‌ കൊണ്ടുവന്ന നല്ലകാര്യങ്ങള്‍ പോലും സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ചര്‍ച്ചയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം, നിങ്ങളുടെ ഒരോരുത്തരുടെയും അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അറിയിക്കുന്നതാണ്‌.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ട്‌ നവംബര്‍ 18 ന്‌ ആറ്‌ മാസം തികഞ്ഞിരിക്കുന്നു. ആറ്‌ മാസത്തെ എല്‍ ഡി എഫ്‌ ഭരണം പരിപൂര്‍ണ്ണ പരാജയമാണെന്നും യു ഡി എഫ്‌ ഇതിന്നെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചിരിക്കുന്നു. എല്‍ ഡി എഫ്‌ സര്‍ക്കാറിന്ന് മികവ്‌ തെളിയിക്കാന്‍ യു ഡി എഫ്‌ നല്‍കിയ 6 മാസത്തെ കാലാവധി അവസാനിച്ചതായും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായ ഉമ്മന്‍ചാണ്ടിക്ക്‌ ലജ്ജലേശമില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടുനില്‍ക്കുന്നവരുടെ കാര്യമാണ്‌ കഷ്ടമെന്നും, കഴിഞ്ഞ അഞ്ചു കൊല്ലം സംസ്ഥാനത്തെ ഭരിച്ചുമുടിക്കുകയും തീവെട്ടിക്കൊള്ള നടത്തി സംസ്ഥനത്തെ പാപ്പരാക്കുകയും ജനദ്രോഹ നയങ്ങല്‍ നടപ്പാക്കുന്നതില്‍ റിക്കര്‍ഡിടുകയും ചെയ്ത യു ഡി എഫിനെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം തൊഴിച്ച്‌ പുറത്താക്കിയതാണെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പിടിപ്പുകെട്ട, നാണം കെട്ട ഭരണമെന്ന് പേരെടുത്താണ്‌ ആന്റണിയും ഉമ്മന്‍ചാണ്ടിയ്‌ഉം ഭരണമൊഴിഞ്ഞതെന്നും മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ അഭിപ്രായപ്പെട്ടു .

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വ്യക്തമായ പ്രകടന പത്രികയുടെ അടിസ്ഥനത്തിലാണ്‌ തിരെഞ്ഞടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. അഞ്ചു വര്‍ഷംകൊണ്ട്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒറ്റയടിക്ക്‌ നടപ്പാക്കാന്‍ കഴിയുമെന്ന് ആരും പറയില്ല. എന്നാല്‍ 6 മാസം കൊണ്ട്‌ ഇടതുപക്ഷ മുന്നണീ സര്‍ക്കാര്‍ നടപ്പാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്ത വികസന-ക്ഷേമ പദ്ധതികള്‍ ഏവരും പ്രകീര്‍ത്തിച്ചതും പ്രസംശിച്ചതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം എണ്ണിയെണ്ണിപ്പറഞ്ഞകാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കാത്തതാണ്‌. മെറിറ്റും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളേജ്‌ നിയമം, അസംഘടിത മേഖലയിലെ 10 ലക്ഷം കുടുംബങ്ങള്‍ക്ക്‌ പെന്‍ഷനും ക്ഷേമനിധിയും ഉറപ്പാക്കുന്ന ഷോപ്‌സ്‌ അന്റ്‌ എസ്റ്റാബ്ലിഷ്‌മന്റ്‌ ക്ഷേമനിധി നിയമം, സെലക്‍ട്‌ കമ്മറ്റിക്കു വിട്ടുകഴിഞ്ഞ കാര്‍ഷിക കടാശ്വാസ ബില്‍ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തതായി മുഖ്യമന്ത്രി വിശദികരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം എഴുത്ത്തള്ളിയതും അവരുടെ ആശ്രിതര്‍ക്ക്‌ അര ലക്ഷം രൂപ വീതം ധനസഹായമായി നല്‍കിയതും, കാര്‍ഷിക കടങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖാപിച്ചതും , പലിശ നിരക്ക്‌ കുറച്ചതും പ്രതിപക്ഷം മന:പ്പുര്‍വ്വം കണ്ടില്ലായെന്ന് നടിക്കുകയാണ്‌.

വിദര്‍ഭ മോഡലില്‍ മൂന്നു ജില്ലകള്‍ക്ക്‌ 765 കോടി രൂപയുടെ പേക്കേജ്‌ അനുവദിപ്പിക്കാനും ,ഇടുക്കി, ആലപ്പുഴ ജില്ലകള്‍ക്ക്‌ പ്രത്യേക പാക്കേജ്‌ നടപ്പാക്കുമെന്ന ഉറപ്പ്‌ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക്‌ കിലോക്ക്‌ ഒരു രൂപ അന്‍പതു പൈസ അധികം കൊടുത്ത്‌ നെല്ലുസംഭരണം കാര്യക്ഷമാക്കിയെന്നും, കര്‍ഷകത്തൊഴിലാളി , മത്സ്യത്തൊഴിലാളി ,പമ്പരാഗത വ്യവസായത്തൊഴിലാളികള്‍ എന്നിവര്‍ക്ക്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ കുടിശ്ശിഖയാക്കിയിട്ടുണ്ടായിരുന്ന മുഴുവന്‍ പെന്‍ഷന്‍ തുകയും ഓണത്തിന്ന് മുമ്പുത്തന്നെ കൊടുത്തു തീര്‍ത്തു. ദേശിയ തൊഴില്‍ ഉറപ്പ്‌ പദ്ധതി വയനാട്‌ , പാലക്കാട്‌ ജില്ലകളില്‍ നടപ്പാക്കി. ഓണത്തിന്ന് 20 ലക്ഷം കുടുംബങ്ങക്ക്‌ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.

ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കറുകള്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമന നിരോധനം പരിപൂര്‍ണ്ണമായി എടുത്തു കളഞ്ഞു, ഒഴിവുകള്‍ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്ത വകുപ്പ്‌ തലവന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചു. ആദിവാസികളെ അവരുടെ കുടിലുകളില്‍ നിന്ന് ഇറക്കിവിടുകയും അവകാശങ്ങള്‍ ചോദിച്ച ആദിവാസികളെ വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്ന യു ഡി എഫ്‌ നിലപാട്‌ മാറ്റി ആദിവാസികള്‍ കുടിലുകെട്ടി താമസിക്കുന്ന സ്ഥലം അവക്ക്‌ കൈവശാവകാശം നല്‍കാനും ആദിവാസികള്‍ക്കെതിരായിട്ടുള്ള എല്ലാ കേസ്സുകളും പിന്‍വലിക്കാനും തീരുമാനിച്ചു

കാസര്‍കോട്‌ കശുവണ്ടി പ്ലന്റേഷന്‍ മേഖലയില്‍ എന്‍ഡോസല്‍ഫാന്‍ തളിച്ചതു കാരണം ആയിരക്കണക്കിന്നാളുകള്‍ രോഗബാധിതരും അംഗവൈകല്യം സംഭവിച്ചവരും നൂറുകണക്കിന്ന് ജനങ്ങള്‍ക്ക്‌ ജീവഹാനിയും സംഭവിച്ചിട്ടുണ്ട്‌. ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടു. രോഗബാധിതരുടെ ചികിത്സക്കുവരുന്ന മുഴുവന്‍ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തു. മരിച്ച 135 പേരുടെ കുടുംബത്തിന്ന് അരലക്ഷം രൂപവീതം ധനസഹായം നല്‍കുകയുംചെയ്തു.

ആരോഗ്യരംഗത്ത്‌ കഴിഞ്ഞ യു ഡിഎഫ്‌ സര്‍ക്കാര്‍ പിന്തുടര്‍ന്ന നയവൈകല്യങ്ങളുടെ ഫലമായി സംസ്ഥാനത്ത്‌ മാറാരോഗങ്ങല്‍ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി.ചിക്കൂന്‍ ഗുനിയ വ്യാപകമായ രീതിയില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങി.വിപുലമായ ചികിത്സ സംവിധാനം ഏര്‍പ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ധനസഹായവും നല്‍കി. മാലിന്യ വിമുക്ത കേരളം പരിപാടി ബഹുജനപങ്കാളിത്തത്തോടെ കേരളത്തിലാകെ ശുചികരണ പ്രവത്തനത്തിന്ന് നേതൃത്വം നല്‍കി.

തിരുവന്തപുരം കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ യഥാക്രമം 100, 150 കോടിയുടെ വികസന പദ്ധതി കേന്ദ്രത്തില്‍നിന്ന് നേടിയെടുത്തു.115 കമ്യുണിറ്റി ഹെല്‍ത്ത്‌ സെന്ററുകള്‍ മാതൃകാശുപത്രികളാക്കാന്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചു. ജില്ലാശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. 3132 അങ്കനവാടികള്‍ ഈ കാലയളവില്‍ ആരംഭിച്ചു.
സുനാമി ദുരിതാശ്വാസ ഫണ്ട്‌ തിരിമറി ചെയ്ത്‌ സുനാമി ദുരിതബാധിതരെ കൂടുതല്‍ ദുരിതത്തില്‍ ആഴ്‌ത്തിയ യു ഡി എഫ്‌ നയം തിരുത്തി പരമാവധി സഹായം അവര്‍ക്ക്‌ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇക്കാലയളവില്‍ വ്യക്തമായ പദ്ധതികള്‍ സമര്‍പ്പിച്ച്‌ കേന്ദ്രത്തില്‍ നിന്ന് ധനസഹായം നേടിയെടുക്കാനും സാധിച്ചു.

തീരദേശത്തിന്റെ സമഗ്ര വികസനത്തിന്ന് 1441 കോടി രൂപയുടെ പദ്ധതി രണ്ടുവര്‍ഷത്തിനകം നടപ്പാക്കനുള്ള പ്രവര്‍ത്തനങ്ങല്‍ക്ക്‌ തുടക്കം കുറിച്ചു.
ഐ ടി രംഗത്ത്‌ മാത്രം അഞ്ചു വര്‍ഷത്തിനകം രണ്ടു ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കുന്ന പദ്ധതികള്‍ക്ക്‌ തുടക്കമിടാന്‍ 6 മാസത്തിന്നകം കഴിഞ്ഞു.
സ്മാര്‍ട്ട്‌ സിറ്റിയും, ടെക്‍നോ സിറ്റിയും സാറ്റ്‌ലൈറ്റ്‌ സിറ്റി യും തുടങ്ങാന്‍ സ്ഥലം അക്വിസിഷന്‍ അതിവേഗം പുരോഗമിക്കുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാ സൗകര്യ വികസനത്തിന്നും അതുവഴിസമഗ്രവികസനത്തിന്നും വ്യക്തമായ പദ്ധതികളുമായിട്ടാണ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവന്തപുരം എയര്‍പ്പോര്‍ട്ടിന്റെ പുത്യ ടെര്‍മിനല്‍, എയര്‍ ക്രാഫ്റ്റ്‌ മെയിന്റിനന്‍സ്‌ യുനിറ്റ്‌, വല്ലര്‍പ്പാടം പദ്ധതിയുടെ പരിതസ്ഥിതി ക്ലിയര്‍ന്‍സ്‌, കണ്ണൂര്‍ വിമാനത്തവളത്തിന്റെ അനുമതി , ദേശിയ ജലപാതയുടെ ഭാഗമായി പാറശ്ശാല - കാസര്‍കോട്‌ ജലപാതയുടെ വികസനം ത്വരിതപ്പെടുത്തല്‍ ,തിരുവന്തപുരം റെയില്‍വെ സ്റ്റേഷന്‍ വികസനം എന്നിവ തുടക്കം കുറിച്ച വികസനപ്രവത്തനങ്ങളില്‍ ചിലതു മാത്രമാണ്‌.

ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് റേയില്‍വെ വാഗണ്‍ നിര്‍മ്മാണശാല , ചവറയിലെ ടൈറ്റാനിയം സ്പോഞ്ച്‌ ഫക്ടറി, പാലക്കാട്‌ ഇന്റെഗ്രേറ്റഡ്‌ ടെക്സ്റ്റയില്‍ പാര്‍ക്ക്‌ എന്നി പദ്ധികള്‍ക്ക്‌ തുടക്കമിടാന്‍ സാധിച്ചു.
ടുറിസ്റ്റ്‌ രംഗത്ത്‌ 39 പദ്ധതികള്‍ക്കും, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണപദ്ധിക്കും തുടക്കം കുറിച്ചു.
2005 ഡിസംബര്‍ 31 വരെ അപേക്ഷിച്ച എല്ലാവക്കും വൈദ്യുതി കണക്‍ഷന്‍ കോടുക്കാന്‍ തീരുമാനിച്ചു.
ടാറ്റാ ടീയും ഹാരിസണ്‍ മലയാളവും കൈവശം വെച്ചിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു.
അഴിമതിക്കും പൊതുസ്വത്തു കയ്യേറ്റവും യാതൊരു കാരണവശാലും അനുവദിക്കില്ലയെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
അഴിമതി വിമുക്തവും സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവും സമഗ്ര വികസനോന്മുഖവുമായ കേരളം കെട്ടിപ്പടുക്കാനുള്ള മുന്നേറ്റത്തില്‍ സുപ്രധാനമായ പങ്ക്‌ വഹിക്കാന്‍, ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞ 6 മാസം കൊണ്ട്‌ ക്ഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്‌ ജനങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞതും അവര്‍ അംഗീകരിച്ചതുമാണ്‌.
മറിച്ചുള്ള അഭിപ്രായം പ്രതിപക്ഷ നേതാവിന്ന് നിരാശയില്‍ നിന്ന് ഉടലെടുത്തതാണ്‌.


1 comment:

Anonymous said...

അച്ചുമാമന്‍ നേതാവേ,
ധീരതയോടെ ഭരിച്ചോളൂ,
കേരള യുവത പിന്നാലേ....

കോടിയേരി രാജിവെക്കുക.
പിണറായിയെ നാട് കടത്തുക.

അച്ചുമാമന്‍ കീ....