Sunday, August 13, 2006

വിഷാംശം കലര്‍ന്ന ശീതള....

വിഷാംശം കലര്‍ന്ന ശീതള പാനീയങ്ങള്‍ക്കെതിരെ കൈക്കൊള്ളുന്ന സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം
- നാരായണന്‍ വെളിയങ്കോട്‌

പെപ്‌സി, കൊക്കക്കോള തുടങ്ങിയ ശീതളപാനീയങ്ങളില്‍ മാരകമായ വിഷാംശം അടങ്ങിയിരിക്കുന്നുവെന്ന് ഈ അടുത്തകാലത്ത്‌ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ അറിസ്‌ഥാനത്തില്‍ കേരളത്തില്‍ പെപ്‌സി, കൊക്കക്കോള തുടങ്ങിയവയുടെ ഉല്‍പ്പാദനവും വിപണനവും നിരോധിക്കണമെന്നു ഇടതുമുന്നണിയോഗം കേരള സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മാരകമായ കീടനാശിനിയുടെ അംശം 24 മടങ്ങ്‌ കൂടുതലാണെന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. ജീവനു ഹാനികരമെന്നു തെളിഞ്ഞിട്ടും എന്തു കൊണ്ട്‌ ജനങ്ങള്‍ ഇതു കുടിക്കാന്‍ തെയ്യാറാകുന്നുവെന്നത്‌ ചിന്തിക്കേണ്ടതാണ്‌. ഏറ്റവും കൂടുതല്‍ കുട്ടികളാണ്‌ ഇത്തരം ശീതള പാനീയങ്ങള്‍ ഉപയോിക്കുന്നതായി കാണുന്നത്‌. അതില്‍ രക്ഷിതാക്കള്‍ അഭിമാനം കൊള്ളുന്നവരും ഉണ്ട്‌. എന്നാല്‍ മാരകമായ വിഷമാണ്‌ തങ്ങളുടെ മക്കള്‍ക്ക്‌ വാങ്ങിച്ച്‌ കൊടുക്കുന്നുവെന്നത്‌ അവര്‍ ഓര്‍ക്കുന്നില്ല. ഇഞ്ചിഞ്ചായി തങ്ങളുടെ മക്കളെ അവര്‍ തന്നെ വിഷം കൊടുത്തു കൊന്നു കൊണ്ടിരിക്കുകയാണെന്ന് ഇനിയെങ്കിലും രക്ഷിതാക്കള്‍ ഓര്‍ത്തേ മതിയാകൂ. മുന്‍ നിര നായകന്മാരും നായികമാരും ഇതിന്റെ പരസ്യങ്ങളിലൂടെ വന്‍ വിപണനം നടത്തുന്നതിനു വേണ്ട്‌ ഇമുന്നിട്ടിറങ്ങുമ്പോള്‍ അതു ലക്ഷക്കണക്കിനു ജനങ്ങളെ മരണത്തിലേക്ക്‌ മെല്ലെ മെല്ലെ തള്ളിവിടുകയെന്ന സത്യം മറക്കരുത്‌. ഇന്ത്യയിലെ ഭരണാധികാരികളും ജനങ്ങളും ഇതിനെതിരെ പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ തയ്യാറാകുന്നില്ലയെന്നത്‌ അത്ഭുതം തന്നെയാണ്‌.

പാലക്കാടക്കം വന്‍ കിട പ്ലാന്റുകള്‍ ആരംഭിച്ചു ഭൂഗര്‍ഭ ജലം വന്‍ തോതില്‍ ഊറ്റിയെടുത്ത്‌ ആ പ്രദേശത്തെയാകെ ജലക്ഷാമത്തിലേയ്‌ക്ക്‌ തള്ളിവിടുകയും ചെയ്‌ത്‌ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുകയും നാടിനെ മരുഭൂമിയാക്കുകയും ചെയ്യുന്ന പ്ലച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരെ നാളുകളായി അവിടുത്തെ ജനങ്ങള്‍ ചെറുത്തു നില്‍പ്പു നടത്തുകയാണ്‌. ഈ അവസരത്തില്‍ ഇടതുപക്ഷത്തിന്റെ വിഷപാനീയങ്ങള്‍ക്കെതിരെയുള്ള നിരോധനം നടപ്പാക്കണമെന്നുള്ളത്‌ സ്വാഗതാര്‍ഹം തന്നെയാണ്‌. കര്‍ശനമായ പരിശോധനകളും മറ്റും പല രാജ്യങ്ങളും നടപ്പാക്കുന്നതു കൊണ്ട്‌ അവിടുള്ള വിപണനവും ഉല്‍പ്പാദനവും വിഷാംശം ഇല്ലാത്ത രീതിയിലാണ്‌ കണ്ടു വരുന്നത്‌. എന്നാല്‍ ഇന്ത്യയില്‍ എന്തുമാകാമെന്നും ആരും ചോദിക്കാനും പറയാനുമില്ലായെനുമുള്ളതു കൊണ്ടുമാത്രമാണ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്‌. ഇതിനു അറുതി വരുത്തിയേ മതിയാകൂ.

3 comments:

മഹേഷ് said...

കോളകള്‍ നിരോധിക്കുന്നതിനെതിരെ പുളകം കൊള്ളുന്നതിന്‌ മുമ്പ്‌ ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. മയിലമ്മ എന്ന ഒരു സ്ത്രീ സമരനായികയായി വന്ന ഒരു സമരമായിരുന്നു പ്ലാച്ചിമടയില്‍ നടന്നത്‌.
എന്നാണ്‌ കേരളത്തില്‍ കോളക്കമ്പിനികള്‍ പ്രവര്‍ത്തനം തുടങ്ങിയത്‌? മയിലമ്മയുടേയും പ്ലാച്ചിമടയിലെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടേയും സമരം നടക്കുമ്പോള്‍ അടിച്ചുപൊളിക്കുകയും ഇടിച്ചു നിരത്തുകയും ചെയ്യുന്ന സമരസഖാക്കള്‍ ഉറങ്ങുകയായിരുന്നോ?
അല്ലെങ്കില്‍ മയിലമ്മ പോയിട്ട്‌ ഒരു മ പോലും നാമിന്ന്‌ കേള്‍ക്കുകയില്ലല്ലോ?
ഇടതുപക്ഷത്തിന്‌ കോളക്കാര്യത്തില്‍ ഒരു രാഷ്ട്രീയനിലപാട്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍ നടക്കുകയെന്ന്‌ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം.
തമിഴന്മാരോട്‌ പറഞ്ഞാല്‍ ഒരു പക്ഷേ കാര്യമറിയാതെ ഈ മഹാവിപ്ലവത്തെ അവര്‍ അംഗീകരിച്ചേക്കും തമിഴിലാകട്ടെ പോസ്റ്റ്‌.

കണ്ണൂസ്‌ said...

ബ്ലോഗര്‍ ഇടതുപക്ഷം ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക്‌ മനസ്സിലായില്ല.

മയിലമ്മയുടെ സമരത്തിന്‌ എല്‍.ഡി.എഫ്‌. ആദ്യം മുതലേ കൂട്ടു നിന്നിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നാണോ? അതോ മയിലമ്മയുടെ സമരം കണ്ട്‌ പുളകം കൊള്ളാന്‍ തമിഴന്‍മാരേ ഉണ്ടാവുകയുള്ളൂ എന്നോ?

പി.എസ്‌. : കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഒരു കുഴപ്പവുമില്ല എന്ന് സര്‍ക്കാരും കൃഷി വകുപ്പും " വിദഗ്‌ദരും" ഒക്കെ ആവര്‍ത്തിച്ച്‌ പോന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തില്‍ പൊലിഞ്ഞത്‌ 165 ജീവനുകളാണെന്ന് അവസാനം സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. വേണ്ട സമയത്ത്‌ നടപടി എടുത്തിരുന്നെങ്കില്‍ ഒരു 10 ജീവനെങ്കിലും ബാക്കി നില്‍ക്കുമായിരുന്നില്ലേ ഇതില്‍?

അരവിന്ദ് :: aravind said...

ഇന്നത്തെ ഹിന്ദുസ്താന്‍ ടൈംസില്‍ വന്ന ഒരു ലേഖനം ഒന്ന് വായിച്ച് നോക്കിക്കോളൂ...

എന്തെങ്കിലും വ്യത്യസ്തമായോ, കാര്യങ്ങളെ കാര്യകാരണസഹിതം നിഷ്പക്ഷമായോ വിലയിരുത്തി ന്യൂസ് ഇട്ടാല്‍ ജനശക്തി തിളങ്ങും.

“എന്നാല്‍ മാരകമായ വിഷമാണ്‌ തങ്ങളുടെ മക്കള്‍ക്ക്‌ വാങ്ങിച്ച്‌ കൊടുക്കുന്നുവെന്നത്‌ അവര്‍ ഓര്‍ക്കുന്നില്ല. ഇഞ്ചിഞ്ചായി തങ്ങളുടെ മക്കളെ അവര്‍ തന്നെ വിഷം കൊടുത്തു കൊന്നു കൊണ്ടിരിക്കുകയാണെന്ന് ഇനിയെങ്കിലും രക്ഷിതാക്കള്‍ ഓര്‍ത്തേ മതിയാകൂ“

അപ്പോ കുടിക്കുന്ന വെള്ളമോ? പാലോ? ലോക്കല്‍ കമ്പനി ആറ്റിലെ വെള്ളം കലക്കി ഉണ്ടാക്കുന്ന സോഡയോ? കോളയോ?
ഇവിടുത്തെ മുന്‍സിപ്പാലിറ്റികളിലെ വെള്ളമോ? ചേരികളിലെ വെള്ളമോ? കിണറിലേയും കുളത്തിലേയും വെള്ളമോ?
എല്ലാം നല്ല യൂറോപ്യന്‍ മാര്‍ക് ശുദ്ധി ആയിരിക്കും അല്ലേ? ആകട്ടെ.

qw_er_ty